1 രാജാക്കന്മാർ 17 : 1 (MOV)
എന്നാല്‍ ഗിലെയാദിലെ തിശ്ബിയില്‍നിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടുഞാന്‍ സേവിച്ചുനിലക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാന്‍ പറഞ്ഞല്ലാതെ ഈയാണ്ടുകളില്‍ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.
1 രാജാക്കന്മാർ 17 : 2 (MOV)
പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍
1 രാജാക്കന്മാർ 17 : 3 (MOV)
നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.
1 രാജാക്കന്മാർ 17 : 4 (MOV)
തോട്ടില്‍നിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാന്‍ കാക്കയോടു കല്പിച്ചിരിക്കുന്നു.
1 രാജാക്കന്മാർ 17 : 5 (MOV)
അങ്ങനെ അവന്‍ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവന്‍ ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാര്‍ത്തു.
1 രാജാക്കന്മാർ 17 : 6 (MOV)
കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടില്‍നിന്നു അവന്‍ കുടിക്കും.
1 രാജാക്കന്മാർ 17 : 7 (MOV)
എന്നാല്‍ ദേശത്തു മഴ പെയ്യായ്കയാല്‍ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
1 രാജാക്കന്മാർ 17 : 8 (MOV)
അപ്പോള്‍ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
1 രാജാക്കന്മാർ 17 : 9 (MOV)
നീ എഴുന്നേറ്റു സീദോനോടു ചേര്‍ന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാര്‍ക്ക; നിന്നെ പുലര്‍ത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാന്‍ കല്പിച്ചിരിക്കുന്നു.
1 രാജാക്കന്മാർ 17 : 10 (MOV)
അങ്ങനെ അവന്‍ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവന്‍ പട്ടണവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവന്‍ അവളെ വിളിച്ചുഎനിക്കു കുടിപ്പാന്‍ ഒരു പാത്രത്തില്‍ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.
1 രാജാക്കന്മാർ 17 : 11 (MOV)
അവള്‍ കൊണ്ടുവരുവാന്‍ പോകുമ്പോള്‍ ഒരു കഷണം അപ്പവും കൂടെ നിന്റെ കയ്യില്‍ കൊണ്ടുപോരേണമേ എന്നു അവന്‍ അവളോടു വിളിച്ചുപറഞ്ഞു.
1 രാജാക്കന്മാർ 17 : 12 (MOV)
അതിന്നു അവള്‍നിന്റെ ദൈവമായ യഹോവയാണ, കലത്തില്‍ ഒരു പിടി മാവും തുരുത്തിയില്‍ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാന്‍ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങള്‍ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 17 : 13 (MOV)
ഏലീയാവു അവളോടുഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാല്‍ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊള്‍ക.
1 രാജാക്കന്മാർ 17 : 14 (MOV)
യഹോവ ഭൂമിയില്‍ മഴ പെയ്യിക്കുന്ന നാള്‍വരെ കലത്തിലെ മാവു തീര്‍ന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 17 : 15 (MOV)
അവള്‍ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാള്‍ അഹോവൃത്തികഴിച്ചു.
1 രാജാക്കന്മാർ 17 : 16 (MOV)
യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
1 രാജാക്കന്മാർ 17 : 17 (MOV)
അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന്‍ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനില്‍ ശ്വാസം ഇല്ലാതെയായി.
1 രാജാക്കന്മാർ 17 : 18 (MOV)
അപ്പോള്‍ അവള്‍ ഏലീയാവോടുഅയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്റെ പാപം ഔര്‍പ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 17 : 19 (MOV)
അവന്‍ അവളോടുനിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയില്‍നിന്നെടുത്തു താന്‍ പാര്‍ത്തിരുന്ന മാളികമുറിയില്‍ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേല്‍ കിടത്തി.
1 രാജാക്കന്മാർ 17 : 20 (MOV)
അവന്‍ യഹോവയോടുഎന്റെ ദൈവമായ യഹോവേ, ഞാന്‍ വന്നു പാര്‍ക്കുംന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്കു അനര്‍ത്ഥം വരുത്തിയോ എന്നു പ്രാര്‍ത്ഥിച്ചുപറഞ്ഞു.
1 രാജാക്കന്മാർ 17 : 21 (MOV)
പിന്നെ അവന്‍ കുട്ടിയുടെ മേല്‍ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നുഎന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്‍ത്ഥിച്ചു.
1 രാജാക്കന്മാർ 17 : 22 (MOV)
യഹോവ ഏലീയാവിന്റെ പ്രാര്‍ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവന്നു അവന്‍ ജീവിച്ചു.
1 രാജാക്കന്മാർ 17 : 23 (MOV)
ഏലീയാവു കുട്ടിയെ എടുത്തു മാളികയില്‍നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തുഇതാ, നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു ഏലിയാവു പറഞ്ഞു.
1 രാജാക്കന്മാർ 17 : 24 (MOV)
സ്ത്രീ ഏലീയാവോടുനീ ദൈവപുരുഷന്‍ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന്‍ ഇതിനാല്‍ അറിയുന്നു എന്നു പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24

BG:

Opacity:

Color:


Size:


Font: